Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : House Collapses

Kollam

കോ​ട്ട​വ​ട്ട​ത്ത് മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു; ര​ണ്ട് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്

പ​ത്ത​നാ​പു​രം: കോ​ട്ട​വ​ട്ട​ത്ത് മ​ഴ​യെ തു​ട​ർ​ന്ന് വീ​ട് ഇ​ടി​ഞ്ഞു​വീ​ണ് ര​ണ്ടു​കു​ട്ടി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. കോ​ട്ട​വ​ട്ടം സ്വ​ദേ​ശി രാ​ഘ​വ​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ ത​ക​ർ​ന്നു​വീ​ണ​ത്. അ​പ​ക​ട​സ​മ​യ​ത്ത് രാ​ഘ​വ​ന്‍റെ മ​ക​ൻ വി​നോ​ദും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും വീ​ട്ടി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു.

പു​ല​ർ​ച്ചെ മ​ൺ​ക​ട്ട കൊ​ണ്ട് നി​ർ​മിച്ച ഭി​ത്തി​യും മേ​ൽ​ക്കൂ​ര​യും നി​ലം​പ​തി​ക്കു​ക​യാ​യി​രു​ന്നു. ഓ​ടു​ക​ൾ കു​ട്ടി​ക​ളു​ടെ ശ​രീ​ര​ത്തി​ലേ​ക്ക് വീ​ണെ​ങ്കി​ലും പി​താ​വ് വി​നോ​ദ് പെ​ട്ടെ​ന്ന് ഇ​ട​പെ​ട്ട് ഇ​വ​രെ പു​റ​ത്തെ​ത്തി​ച്ചു. സം​ഭ​വ​സ​മ​യ​ത്ത് വൈ​ദ്യു​തി ബ​ന്ധം കൂ​ടി ത​ക​രാ​റി​ലാ​യ​ത് പ​രി​ഭ്രാ​ന്തി കൂ​ട്ടി. കുട്ടികളുടെ പ​രി​ക്കു​ക​ൾ സാ​ര​മു​ള്ള​ത​ല്ല. രാ​ഘ​വ​ന്‍റെ ഭാ​ര്യ ദേ​വ​കി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ഈ ​വീ​ട്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന വീ​ട് ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ക​രു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

Latest News

Corehub Up